പാർട്ടിക്കും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമെതിരായ നീക്കം; അൻവറിനെതിരെ വീണ്ടും സിപിഎം

അൻവർ സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം.വി ഗോവിന്ദൻ

Update: 2024-10-01 02:29 GMT
Advertising

തിരുവനന്തപുരം: പി.വി അൻവറിനെതിരെ വീണ്ടും സിപിഎം. അൻവർ സിപിഎമ്മിനെയും എൽഡിഎഫിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. അൻവറിന് സ്ഥാപിത താൽപര്യമെന്നും സെക്രട്ടറി ആരോപിച്ചു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ഗോവിന്ദന്റെ വിമർശനം.

അൻവർ ഉന്നയിച്ചതിൽ ചിലത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. സാമാന്യ മര്യാദ പാലിക്കാതെയാണ് പരസ്യപ്രസ്താവന നടത്തിയത്. പാർട്ടിക്കും, മുഖ്യമന്ത്രിക്കും, ഇടതുപക്ഷത്തിനും, എതിരെ നീങ്ങുകയാണ് അദ്ദേഹം. ഇതിലൂടെയൊന്നും പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ ആവില്ലെന്നും സെക്രട്ടറി ലേഖനത്തിൽ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിന്റെ ഭാ​ഗമായി എഴുതിയ ലേഖനത്തിന്റെ അവസാന ഭാ​ഗത്താണ് അൻവറിനെതിരായ വിമർശനം സെക്രട്ടറി എഴുതിയത്. 

 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News