കൊല്ലത്ത് കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിച്ച് പൊലീസുദ്യോഗസ്ഥൻ
പുത്തൂർ സബ് ഇൻസ്പെക്‌ടർ ജയേഷാണ് കിണറ്റിലിറങ്ങി വീട്ടമ്മയയുടെ ജീവൻ രക്ഷിച്ചത്
കൊല്ലം: പുത്തൂരിൽ കിണറ്റിൽ വീണ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്‌ഥൻ രക്ഷിച്ചു. പുത്തൂർ സബ് ഇൻസ്പെക്‌ടർ ജയേഷാണ് കിണറ്റിലിറങ്ങി വീട്ടമ്മയയുടെ ജീവൻ രക്ഷിച്ചത്. എസ്ഐ ടി.ജെ ജയേഷിന്റെ സമയോചിതമായ ഇടപെടലിൽ തിരികെ കിട്ടിയത് പുത്തൂർ വെണ്ടാറിലെ വീട്ടമ്മയുടെ ജീവനാണ്.
കഴിഞ്ഞ ദിവസമാണ് വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ വീട്ടമ്മ വീണത്. വിവരം അറിഞ്ഞു ആദ്യം എത്തിയത് പുത്തൂർ പൊലീസാണ്. അഗ്നിരക്ഷാസേനയെ കാത്തു നിൽക്കുന്നതിനിടെയാണ് കിണറ്റിൽ വീണയാൾക്ക് ജീവനുണ്ടെന്ന് എസ്ഐയ്ക്ക് മനസിലായത്. ഉടൻ തന്നെ നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ കിണറ്റിലേക്ക് ഇറങ്ങി.
വീട്ടമ്മയെ വെളളത്തിൽ നിന്ന് ഉയർത്തി പിടിച്ചു നിന്ന ജയേഷ്, അഗ്നിരക്ഷാസേനയുടെ സഹായത്തോടെ സുരക്ഷിതമായി കരയ്ക്ക് കയറ്റുകയായിരുന്നു. എസ്ഐ ആകുന്നതിനു മുൻപ് ജയേഷിന്റെ ജോലി അഗ്നിരക്ഷാസേനയിൽ ആയിരുന്നു.