മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ രക്ഷപ്പെട്ട തടവുകാരൻ പിടിയിൽ
പോക്‌സോ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് വീണ്ടും പിടിയിലായത്
Update: 2022-02-10 12:06 GMT
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരൻ പിടിയിൽ. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിക്കുന്നതിനിടയില്‍ രക്ഷപ്പെട്ടയാളാണ് പിടിയിലായത്. പോക്‌സോ കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്. പൊലീസ് നടത്തിയ വിശദമായ തെരച്ചിലിനൊടുവില്‍ മെഡിക്കൽ കോളേജ് പരിസരത്തെ പള്ളിക്ക് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചികിത്സക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.