കോട്ടയം അയ്മനത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ടിടിച്ച് വള്ളം മറിഞ്ഞ് വിദ്യാർഥി മരിച്ചു

ഏഴാം ക്ലാസ് വിദ്യാർഥി അനശ്വരയാണ് മരിച്ചത്.

Update: 2023-10-30 14:42 GMT
Advertising

കോട്ടയം അയ്മനം കരീമഠത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ടിടിച്ച് വള്ളം മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥി അനശ്വരയാണ് മരിച്ചത്. രാവിലെ എട്ടരയോടെയോടെ കോലടിച്ചിറ ജെട്ടിക്കു സമീപമായിരുന്നു അപകടം.

അനശ്വരയും അമ്മ രേഷ്മയും ഇളയകുട്ടിയും സഞ്ചരിച്ച എഞ്ചിൻ ഘടിപ്പിച്ച വള്ളം സർവീസ് ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. മുത്തച്ഛനാണ് എഞ്ചിൻ ഘടിപ്പിച്ച വള്ളം ഓടിച്ചിരുന്നത്. അനശ്വര ഒഴികെ മറ്റ് മൂന്നു പേരെയും രക്ഷപ്പെടുത്തി. ഫയർഫോഴ്‌സും സ്‌ക്യൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ പന്ത്രണ്ടരയോടെ മൃതദേഹം വള്ളം മറിഞ്ഞതിനു സമീപത്തു നിന്നും കണ്ടെത്തി.

ചെറുതോട്ടിൽ നിന്നും ബോട്ടുചാലിലേക്ക് എത്തിയ വള്ളം ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. മണിയാപ്പറമ്പ്-ചീപ്പുങ്കൽ സർവീസ് നടത്തിയിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെച്ചൂർ സെന്റ് മൈക്കിൾസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News