ഒന്നോ രണ്ടോ കടകളിലൂടെ മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്താനുളള നീക്കം ഉപേക്ഷിക്കണം: കെ.ആർ.ഇ.എഫ്-എ.ഐ.ടി.യു.സി

റേഷൻകടകളെ രണ്ടു തട്ടിലാക്കുന്ന ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കുകയില്ലന്നും സംഘടന അഭിപ്രായപ്പെട്ടു

Update: 2024-07-10 16:21 GMT
Advertising

തിരുവനന്തപുരം: മന്ത്രിതലചർച്ചയുടെ ഭാഗമായി പഞ്ചായത്തിലെ ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെ.ആർ.ഇ.എഫ് - എ.ഐ.ടി.യു.സി. ഈ നടപടി മണ്ണെണ്ണ വിതരണം ചെയ്യാത്ത കടകളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.

റേഷൻ സംഘടനാ പ്രതിനിധികളോട് ചർച്ച ചെയ്യാതെയുള്ള കമ്മീഷണറുടെ ഈ നിലപാട് ധാർഷ്ട്യവും റേഷൻ കടയുടമകളോടുള്ള വെല്ലുവിളിയുമാണെന്നും കെ.ആർ.ഇ.എഫ്-എ.ഐ.ടി.യു.സി അഭിപ്രായപ്പെട്ടു. റേഷൻ കടകളെ രണ്ടു തട്ടിലാക്കുന്ന ഇത്തരം ഏകപക്ഷീയമായ നടപടികൾ ഒരു കാരണവശാലും അംഗീകരിക്കുകയില്ലന്നും സംഘടനാ ജനറൽ സെക്രട്ടറി പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News