തിരുവനന്തപുരത്ത് വാഹനാപകടം; എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി നിതിൻ ഹരിയാണ് മരിച്ചത്
Update: 2021-10-10 03:41 GMT
തിരുവനന്തപുരത്ത് വാഹനാപകടത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. ഇന്ന് രാവിലെ നാലു മണിക്കാണ് അപകടം ഉണ്ടായത്.വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി നിതിൻ ഹരിയാണ് മരിച്ചത്.കോതമംഗലം സ്വദേശിയാണ് മരിച്ച നിതിൻ.ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.