റാന്നിയിൽ ദലിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുകിണർ മൂടിയ പ്രതി അറസ്റ്റിൽ

റാന്നി ജാതി വിവേചന കേസിലെ മുഖ്യപ്രതി ബൈജു സെബാസ്റ്റ്യന്റെ ബന്ധുവാണ് ഇയാൾ.

Update: 2023-01-31 17:10 GMT
Advertising

പത്തനംതിട്ട: റാന്നിയിൽ ദലിത് കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന പൊതുകിണർ മൂടിയ പ്രതി അറസ്റ്റിൽ. ജാതിവിവേചന കേസിലെ എട്ടാം പ്രതിയായ കോട്ടയം മണിമല ആലപ്ര സ്വദേശി ബിനു തോമസാണ് ആണ് അറസ്റ്റിലായത്.

റാന്നി ജാതി വിവേചന കേസിലെ മുഖ്യപ്രതി ബൈജു സെബാസ്റ്റ്യന്റെ ബന്ധുവായ ഇയാളുടെ നേതൃത്വത്തിലാണ് കിണർ ഇടിച്ചു നിരത്തിയത്. റാന്നി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

2022 ജനുവരി 15നാണ് റാന്നി മന്ദമരുതി വട്ടാർക്കയത്തെ പഞ്ചായത്ത് പൊതു കിണർ പ്രതികൾ ചേർന്ന് ഇടിച്ച് നിരത്തിയത്. കിണർ ഇടിച്ചുനിരത്തിയ സംഭവം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

കേസിലെ മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൊതു കിണർ പ്രതികൾ ചേർന്ന് ഇടിച്ച് നിരത്തിയതിനെതിരെ റാന്നി പഴവങ്ങാടി പഞ്ചായത്തും ദലിത് കുടുംബങ്ങളും പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ, ജാതി വിവേചനം നേരിട്ട ദലിത് കുടുംബങ്ങൾ കേസ് അന്വേഷിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകി. കേസ് അട്ടിമറിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും കൂട്ടുനിന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് പരാതി നൽകിയത്.

കൈക്കൂലിക്കേസിൽ ആരോപണ വിധേയനായ സൈബി ജോസ് പ്രതിഭാഗം അഭിഭാഷകനായ കേസ് പുനഃപരിശോധിക്കമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതികൾക്കു വേണ്ടി മുൻ റാന്നി ഡി.വൈ.എസ്.പി മാത്യു ജോർജും സി.ഐ സുരേഷ് എം.ആറും അനുകൂല നടപടി സ്വീകരിച്ചു.

ജാതി വിവേചനം ചൂണ്ടിക്കാട്ടി തങ്ങൾ നൽകിയ പരാതി ശരിയായി അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും ഇരകള്‍ പരാതിയില്‍ പറയുന്നു. ഇന്നലെ ഇ-മെയില്‍ മുഖേനയാണ് ഇരകളായ എട്ട് ദളിത് കുടുംബങ്ങൾ പരാതി നൽകിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News