തനിക്കെതിരെ പ്രതിഷേധിച്ച ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണം: തുഷാർ ഗാന്ധി

തന്റെ അഭിപ്രായത്തോട് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്ന് തുഷാർ ഗാന്ധി പറഞ്ഞു

Update: 2025-03-17 14:08 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

എറണാകുളം: തനിക്കെതിരെ പ്രതിഷേധിച്ച ബിജെപി ആർഎസ്എസ് പ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കണമെന്ന് തുഷാർ ഗാന്ധി. നിയമനടപടികൾ വേണ്ടെന്ന് ആവശ്യപ്പെട്ട് തുഷാർ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. തന്റെ അഭിപ്രായത്തോട് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്ന് തുഷാർ ഗാന്ധി മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശങ്ങളുണ്ട്. ബിജെപി പ്രവർത്തകർ അവരുടെ പ്രതിഷേധിക്കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. അക്രമരഹിതമായാണ് അവർ പ്രതിഷേധിച്ചത്. സംസ്ഥാന സർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും തുഷാർ ഗാന്ധി പറഞ്ഞു.

തുഷാർ ഗാന്ധിയെ തടഞ്ഞ കേസിൽ ബിജെപി വാർഡ് കൗൺസിലർ ഉൾപ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News