യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ നടപടി; സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

കറുത്ത ഷർട്ട് ധരിച്ചാണ് ഷാഫി പറമ്പിൽ സഭയിലേക്ക് എത്തിയത്

Update: 2023-02-27 03:57 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ചു. നികുതി വിഷയത്തിലടക്കം ശക്തമായ പ്രതിഷേധം തുടരാനാണ് യുഡിഎഫ് നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനിച്ചിട്ടുള്ളത്. എറണാകുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനെതിരെയുണ്ടായ പോലീസ് നടപടി അടിയന്തര പ്രമേയമായി സഭയിൽ ഉയർത്താനാണ് പ്രതിപക്ഷ നീക്കം. 

രാവിലെ തന്നെ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലേക്ക് എത്തിയത്. എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് നടപടിയിൽ എംഎൽഎക്ക് അടക്കം മർദനമേറ്റിരുന്നു. ഇതിനെതിരെ ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.  ഷാഫി പറമ്പിൽ ഇന്ന് സഭയിലേക്ക് എത്തിയത് കറുത്ത ഷർട്ട് ധരിച്ചാണ്. 

ലൈഫ് കോഴ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. സഭയ്ക്ക് പുറത്തും ഇതേ വിഷയങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കാൻ ആണ് യു.ഡി.എഫ് തീരുമാനം. ധന വിനിയോഗ ബില്ല് ഇന്ന് സഭയിൽ ചർച്ചയ്ക്ക് വരും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News