ബൈക്ക് യാത്രികനെ ഇടിച്ച് കടന്നു കളഞ്ഞ കേസ്; നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു
അപകടം ഓവർ ടേക്ക് ചെയ്യുമ്പോഴാണെന്നും ബൈക്ക് യാത്രികന് പരിക്കുപറ്റിയത് അറിഞ്ഞില്ലെന്നും ശ്രീനാഥ് ഭാസിയുടെ മൊഴി
കൊച്ചി: ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. ലൈസൻസ് സസ്പെൻഡ് ചെയ്തതിനു പുറമേ റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും നടന് നിർദേശം നൽകിയിട്ടുണ്ട്.
ബൈക്കിലിടിച്ചത് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോഴാണെന്നും ബൈക്ക് യാത്രികന് പരിക്കു പറ്റിയ കാര്യം അറിഞ്ഞില്ലെന്നും ശ്രീനാഥ് ഭാസിയുടെ പൊലീസിന് മൊഴി നൽകിയിരുന്നു.
കേസിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം ഇടിച്ചിട്ട് നിർത്താതെ പോയെന്നാണ് പരാതി. സംഭവത്തിൽ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിരുന്നില്ല. നടപടിക്രമങ്ങളുടെ ഭാഗമായി വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്കക്കുകയായിരുന്നു.