നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ നാളെ വിധി പറയും
മെമ്മറി കാർഡിലെ വിവരം വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നവെന്നതാണ് ആരോപണം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ നാളെ വിധി പറയും. മെമ്മറി കാർഡിലെ വിവരം വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്നവെന്നതാണ് ആരോപണം. അതിജീവിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നുവെന്നതാണ് അതിജീവിത നൽകിയ പരാതിയിലെ പ്രധാന ആരോപണം.
ഇത് തെളിയിക്കുന്ന തരത്തിലുള്ള ഫൊറൻസിക് തെളിവുകളുൾപ്പെടെ അതിജീവിത കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മൂന്ന് തവണ ഈ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. വിചാരണക്കോടതിയുടെ കൈവശമിരുന്ന കാർഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ച് പരിശോധിച്ചുവെന്നാണ് പരാതി.
കോടതിയുടെ മേൽനോട്ടത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നാണ് അതിജീവിത വാദിക്കുന്നത്. ക്രൈംബ്രാഞ്ചും അതിജീവിതയുടെ വാദത്തെ പിന്തുണച്ചു. ജസ്റ്റിസ് ബാബുവിന്റെ ബെഞ്ചിൽ രണ്ടാമത്തെ കേസായാണ് നാളെ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്.