വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ; കേന്ദ്രം നിലപാടറിയിക്കണമെന്ന് കോടതി

സർക്കാർ നടപടികൾ പ്രഹസനമെന്ന് അദാനി ഗ്രൂപ്പ്

Update: 2022-12-02 10:05 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സേന വേണമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. വിഴിഞ്ഞം സമരത്തിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രസേനയുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരെന്ന് കോടതി പറഞ്ഞു.അതേസമയം, തുറമുഖ നിർമാണ പ്രദേശമടങ്ങുന്ന സുരക്ഷാമേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് സർക്കാറും അറിയിച്ചു.

സംസ്ഥാനത്തിന്ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. തുറമുഖ നിർമാണ പ്രദേശമടങ്ങുന്ന സുരക്ഷാമേഖല കേന്ദ്ര സേനയ്ക്ക് കൈമാറുന്നതിൽ കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

വൈദികരുടെ നേതൃത്വത്തിലാണ് സമരം നടന്നതെന്നും എന്നിട്ടും 5 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്ന് അദാനി കോടതിയിൽ അറിയിച്ചു. സമരത്തെ നയിച്ച വൈദികരെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് അദാനി ആരോപിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടും നടപടി സ്വീകരിച്ചില്ല. സർക്കാർ നടപടികൾ പ്രഹസനമെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിക്കപ്പെടുകയാണ്. സമരപ്പന്തലിൽ ഇപ്പോഴും ആളുകൾ തുടരുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ അറിയിച്ചു. സംഘർഷത്തിന് കാരണക്കാരായവർക്കെതിരെ എന്ത് നടപടി എടുത്തെന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ കുറച്ച് പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News