വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച ഫാമിലേയും ഒരു കി. മീറ്റർ ചുറ്റളവിലുള്ള മറ്റു ഫാമിലെ പന്നികളെയും കൊല്ലാൻ തീരുമാനം
Update: 2022-08-01 06:02 GMT
വയനാട്: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
അതേസമയം, കണ്ണൂരിൽ ആഫ്രിക്കൻ പന്നി പനി രോഗം സ്ഥിരീകരിച്ച ഫാമിലേയും ഒരു കി. മീറ്റർ ചുറ്റളവിലുള്ള മറ്റു ഫാമിലെ പന്നികളെയും കൊല്ലാൻ തീരുമാനിച്ചു.
10 കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകൾ നിരീക്ഷണത്തിലാക്കി. ഇതിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അജിത്ത് ബാബു പറഞ്ഞു.