സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ
ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്
Update: 2023-11-14 17:56 GMT
തിരുവനന്തപുരം: സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്.
പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി. ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സിജെഐയും രൂക്ഷവിമർശനം ഉയർത്തിയിരിന്നു. എന്നാൽ രണ്ട് അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും അംഗീകരിച്ചിട്ടില്ല.
ബില്ലിൽ ഗവർണർമാർ ഒപ്പിടാത്തതിനെതിരെ കഴിഞ്ഞ ദിവസം സുപ്രിം കോടതി രൂക്ഷവിമർശനം ഉയർത്തിയിരിന്നു.