'ഇടതു മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിക്കാൻ അനുവദിക്കില്ല'; സ്വകാര്യ സർവകലാശാലകൾക്ക് എതിരെ എഐഎസ്എഫ്
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന കരട് ബില്ലിന് ഇന്ന് വൈകിട്ട് ചേർന്ന മന്ത്രിസഭയിലാണ് അംഗീകാരം കിട്ടിയത്
Update: 2025-02-10 15:24 GMT


തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾക്ക് എതിരെ എഐഎസ്എഫ്. ഇടതു മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയുമെന്നും എഐഎസ്എഫ് നേതൃത്വം പ്രതികരിച്ചു.
സർവകലാശാലകളെ കച്ചവട സ്ഥാപനമാക്കി മാറ്റാനുള്ള ശ്രമം അനുവദിക്കില്ല. ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം സർക്കാരിന് നേരിടേണ്ടി വരുമെന്നും നേതൃത്വം പറഞ്ഞു.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്ന കരട് ബില്ലിന് ഇന്ന് വൈകിട്ട് ചേർന്ന മന്ത്രിസഭയിലാണ് അംഗീകാരം കിട്ടിയത്. സ്വകാര്യ സർവകലാശാല ബിൽ 13ന് നിയമസഭയിൽ അവതരിപ്പിക്കും.