ADGP- RSS കൂടിക്കാഴ്ച; അജിത് കുമാറിൻ്റെ മൊഴി രേഖപ്പെടുത്തി

സംസ്ഥാന പൊലീസ് മേധാവി നേരിട്ടാണ് മൊഴി രേഖപ്പെടുത്തിയത്

Update: 2024-09-27 07:53 GMT
Advertising

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കൂടിക്കാഴ്ചയിൽ അജിത്കുമാറിൻ്റെ മൊഴി രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി നേരിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒന്നര മണിക്കൂർ നീണ്ടുനിന്നു.

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു ഇന്നത്തെ മൊഴിയെടുപ്പിൻ്റെ വിഷയം. തൃശൂരിലേയും, തിരുവനന്തപുരത്തെയും കൂടിക്കാഴ്ചയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്തോയെന്നടക്കമുള്ള കാര്യങ്ങളാണ് മൊഴിയെടുപ്പിലൂടെ അന്വേഷിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ട് നിമിഷങ്ങൾക്കകമാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. കേസ് രജിസ്റ്റർ ചെയ്യാതെയുള്ള അന്വേഷണമായതിനാൽ കൂടിക്കാഴ്ച നടത്തിയ ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാലെ, റാം മാധവ് എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ കേരളാ പൊലീസിന് സാധിക്കില്ല. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News