ഗോപിനാഥിന്റെ പാതയിൽ നിരവധി കോൺഗ്രസുകാർ പുറത്തുവരുമെന്ന് എ.കെ.ബാലൻ

''ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച് സിപിഎം നിലപാട് സ്വീകരിക്കും''

Update: 2021-08-30 10:34 GMT
Advertising

എ.വി.ഗോപിനാഥിന്റെ പാതയിൽ നിരവധി കോൺഗ്രസുകാർ പുറത്തുവരുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച് സിപിഎം നിലപാട് സ്വീകരിക്കും. ജനകീയ അടിത്തറയുള്ള നേതാവാണ് എ.വി.ഗോപിനാഥ് എന്നും എ.കെ.ബാലൻ പറഞ്ഞു.

കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി എ.വി ഗോപിനാഥ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എ.കെ ബാലന്റെ പ്രതികരണം. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. വാർത്താസമ്മേളനത്തിലാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വർഷം കേരളത്തിലെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിർത്താൻ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാൻ സാധിച്ചു. ഗോപിനാഥ് പറഞ്ഞു.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News