ആലപ്പുഴ ഇരട്ട കൊലപാതകം: പ്രധാന പ്രതികൾക്കായി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്ക്

രണ്ടുകൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആസൂത്രണത്തിൽ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് അറസ്റ്റിലായത്.

Update: 2021-12-24 00:38 GMT
Advertising

ആലപ്പുഴയിൽ രാഷ്ട്രീയകൊലപാതകങ്ങൾ നടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ്. രണ്ടുകേസുകളിലും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പോലീസ് പറയുന്നത്. അയൽ സംസ്ഥാനങ്ങളിലും പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

രണ്ടുകൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലീസിന് ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആസൂത്രണത്തിൽ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് അറസ്റ്റിലായത്.

ഷാൻ വധക്കേസിൽ മൂന്നും രൺജീത്ത് വധക്കേസിൽ അഞ്ചുപേരും പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്നും പ്രതികൾക്ക് സഹായം ലഭിച്ചെന്നാണ് പൊലീസ് നിഗമനം. ഷാൻ വധക്കേസിലെ പ്രതികൾ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലൻസിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ അഖിലിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഉന്നത ഗൂഢാലോചനയും അന്വേഷണ പരിധിയിലുണ്ട്. രൺജീത്ത് വധക്കേസിൽ റിമാൻഡിലായ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിലുള്ള ഷാൻ വധക്കേസിലെ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News