'മലബാറിൽ ഫുള്‍ എ പ്ലസ് നേടിയവർക്കും സീറ്റ് ലഭിച്ചിട്ടില്ല'; സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി

പ്രവേശനം തുടങ്ങി രണ്ടാഴ്ചക്കകം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നും മന്ത്രി

Update: 2023-06-25 05:36 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചവർക്കും മലബാറിൽ പ്ലസ് വൺ സീറ്റ് ലഭിച്ചില്ലെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് കണക്കെടുത്ത് നടപടിയെടുക്കും. പ്രവേശനം തുടങ്ങി രണ്ടാഴ്ചക്കകം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

'മുഴുവൻ എ പ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയില്ലെന്ന പരാതിയുമായി കുറേ കുട്ടികൾ വിളിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, വയനാട് എന്നീ ജില്ലകളിലാണ് സീറ്റ് കുറവുള്ളത്. 14 ബാച്ചുകൾ അധികമായി അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 81 ബാച്ചുകൾ അധികബാച്ച് അനുവദിച്ചിരുന്നു'. രണ്ടാം അലോട്ട് മെന്റ് കഴിഞ്ഞശേഷം കുട്ടികളുടെ ആവശ്യം പരിഗണിച്ച് വേണ്ട നടപടികളെടുക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

പ്ലസ് വൺസീറ്റ് ക്ഷാമം അനുഭവിക്കുന്ന മലബാർ ജില്ലകളിൽ രണ്ടാം അലോട്ട്മെന്റിലും എല്ലാവിഷയത്തിലും എപ്ലസ് നേടിയ നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിച്ചില്ല. ആദ്യ അലോട്ട്മെന്ററിൽ സീറ്റ് ലഭിക്കാത്ത കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹയ അഷ്റഫും കയ്യൂർ താഴെ ചൊവ്വ സ്വദേശി സഞ്ജനക്കും ഇത്തവണയും സീറ്റ് ലഭിക്കാത്തതിന്റെ വേദനയിലാണ്. വിവിധ ജില്ലകളിലായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ഇപ്പോഴും പ്ലസ്പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News