"ആഭ്യന്തര വകുപ്പ് പരാജയം, അക്രമികളെ നിലക്ക് നിർത്താനുള്ള നടപടിയെടുക്കണം": രമേശ് ചെന്നിത്തല

കുട്ടിയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്നും ചെന്നിത്തല പറഞ്ഞു

Update: 2023-07-30 16:07 GMT
Editor : banuisahak | By : Web Desk
Advertising

ആലുവയിലെ കുഞ്ഞിന്റെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിൽ വിമർശനവുമായി ആലുവ എംഎൽഎ അൻവർ സാദത്ത്. ഇത്ര ധാരുണമായ സംഭവമുണ്ടായി ഒരു കുട്ടി മരിച്ചിട്ടും സർക്കാറിന്റെ ഒരു പ്രതിനിധി പോലും തിരിഞ്ഞു നോക്കിയില്ല. ഇത് സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയും അനാദരവുമാണെന്ന് അൻവർ സാദത്ത് പറഞ്ഞു.

കുട്ടിയുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ആശ്ചര്യജനകമാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ആലുവ സംഭവത്തിന്റെ മൂലകാരണമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അക്രമികളെ നിലക്ക് നിർത്താനുള്ള നടപടികളിലേക്ക് സർക്കാർ കടക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

അതേസമയം, എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തികൊള്ളണം എന്നില്ലെന്നായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ പ്രതികരണം. മന്ത്രിമാർക്ക് അതിനുള്ള സമയം കിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News