'സഖാവ് സ്വരാജ് തോൽക്കാൻ പാടില്ലായിരുന്നു'; പുഷ്പനെ സന്ദര്‍ശിച്ച് എ.എന്‍ ഷംസീര്‍
കൂത്തുപറമ്പ് വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ് 25 വര്‍ഷമായി കിടപ്പിലാണ് പുഷ്പന്‍
തൃപ്പുണിത്തുറ മണ്ഡലത്തില്‍ എം.സ്വരാജ് തോറ്റത് വിഷമമുണ്ടാക്കിയെന്ന് പുഷ്പന്‍ പറഞ്ഞതായി എ.എന്‍.ഷംസീര്‍ എം.എല്‍.എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എ.എന്‍ ഷംസീര്‍ പുഷ്പനെ സന്ദര്‍ശിച്ച കാര്യം അറിയിച്ചത്. കൂത്തുപറമ്പ് വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ് 25 വര്‍ഷമായി കിടപ്പിലാണ് പുഷ്പന്‍. ഇത്തവണ തലശ്ശേരിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഷംസീര്‍ പുഷ്പനെ സന്ദര്‍ശിച്ചത്. തലശേരിയില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഷംസീര്‍ പുഷ്പനെ സന്ദര്‍ശിച്ചത്.
പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളജനത നൽകിയ ചരിത്രവിജയത്തിൽ പുഷ്പന്‍ ഏറെ ആവേശത്തിലും സന്തോഷവാനുമാണെന്നും ഈ വിവരം പിണറായിയേയും കോടിയേരിയെയും അറിയിക്കണം എന്നും പറഞ്ഞേൽപ്പിച്ചതായും എ.എന്‍.ഷംസീര്‍ പറഞ്ഞു. തലശ്ശേരിയിൽ നിന്ന് രണ്ടാമതും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പുഷ്പന്‍ ആശംസകളർപ്പിച്ചതായും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
തൃപ്പുണിത്തുറയില്‍ സിറ്റിംഗ് എം.എല്‍.എയായ എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ കെ.ബാബുവിനോട് പരാജയപ്പെട്ടത്. 2016ല്‍ 4467 വോട്ടുകള്‍ക്കാണ് സ്വരാജ് തൃപ്പുണിത്തുറയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എ.എന്‍ ഷംസീറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
കൂത്തുപറമ്പിന്‍റെ ഇതിഹാസം ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട സഖാവ് പുഷ്പനെ സന്ദർശിച്ചു. കഴിഞ്ഞ 25 ലേറെ വർഷക്കാലമായി ഒരു അടുത്ത സുഹൃത്തായി പുഷ്പന്‍റെ കൂടെ നിൽക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.. ജീവിതത്തിലുടനീളം ഇത്രയേറെ കരുത്തും ആവേശവും നൽകിയ മറ്റൊരാളും എനിക്ക് മുന്നിലില്ല. കുറച്ചുനേരത്തെ സംസാരത്തിൽ നിന്നും പുഷ്പന് എന്തോ ഒരു പ്രയാസം ഉണ്ടെന്നു മനസ്സിലാക്കി അതെന്താണെന്നു ചോദിച്ചപ്പോൾ സഖാവ് എം. സ്വരാജ് പരാജയപ്പെട്ടത് ഏറെ വിഷമകരമാണെന്ന് സഖാവ് പറഞ്ഞു.. സഖാവ് സ്വരാജ് തോൽക്കാൻ പാടില്ലായിരുന്നു. എന്നിരുന്നാലും സഖാവ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് കേരളജനത നൽകിയ ചരിത്രവിജയത്തിൽ സഖാവ് ഏറെ ആവേശത്തിലും സന്തോഷവാനുമാണ്. അത് സഖാവ് പിണറായിയേയും കോടിയേരിയെയും അറിയിക്കണം എന്ന് പറഞ്ഞേൽപ്പിച്ച സഖാവ് തലശ്ശേരിയിൽ നിന്ന് രണ്ടാമതും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ ആശംസകളർപ്പിച്ചു.
കൂത്തുപറമ്പിന്റെ ഇതിഹാസം ജീവിക്കുന്ന രക്തസാക്ഷി പ്രിയപ്പെട്ട സഖാവ് പുഷ്പനെ സന്ദർശിച്ചു.
കഴിഞ്ഞ 25 ലേറെ വർഷക്കാലമായി ഒരു...
Posted by A N Shamseer on Tuesday, May 4, 2021