രക്ഷാപ്രവർത്തനം വേഗത്തിലാക്കണം; അർജുനെ കണ്ടെത്താൻ കർണാടകക്ക് മുഖ്യമന്ത്രിയുടെ കത്ത്

വിഷയത്തിൽ വ്യക്തിപരമായ ശ്രദ്ധ കൂടി പുലർത്തണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു

Update: 2024-07-19 12:20 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കർണാടകയിലെ അങ്കോലയിലെ മണ്ണിടിച്ചിലിൽ ഉൾപ്പെട്ട അർജുനെ കണ്ടെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. തിരച്ചിൽ, രക്ഷാനടപടികൾ വേഗത്തിൽ ആക്കണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു. വിഷയത്തിൽ വ്യക്തിപരമായ ശ്രദ്ധ കൂടി പുലർത്തണമെന്ന് സിദ്ധരാമയ്യയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. 

അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ച സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും കാര്യക്ഷമമായ തിരച്ചിൽ നടക്കാത്തത് സങ്കടകരമാണെന്നും കുടുംബം പറഞ്ഞിരുന്നു. പിന്നാലെ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകുകയും ചെയ്തു.  

മേഖലയിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായതിനാലാണ് എൻഡിആർഎഫും പൊലീസും അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായി. തുടർന്ന്, 100 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരം കയറ്റിവന്ന ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചത്. ഈ സ്ഥലത്ത് മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെ തിരച്ചിൽ തുടരും.

ഗംഗാവാലി പുഴയിലിറങ്ങി നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനനെ കർണാടക അങ്കോല-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടച്ചിടലിടനെത്തുടർന്ന് കാണാതായത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News