അപക്വവും പരസ്പര വിരുദ്ധവുമായ ആരോപണം: തോമസ് കെ. തോമസിനെതിരെ ആന്റണി രാജു

തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്കു മുമ്പാകെ തുറന്നു സമ്മതിച്ചിട്ടുണ്ടെന്നും ആന്റണി രാജു

Update: 2024-10-25 14:30 GMT
Advertising

തിരുവനന്തപുരം: തോമസ് കെ. തോമസിനെ തള്ളി ആന്റണി രാജു രം​ഗത്ത്. തോമസ് കെ. തോമസ് അപക്വമായ പ്രസ്താവന നടത്തുകയാണെന്നും അതെല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നുമായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ജനാധിപത്യ കേരള കോൺഗ്രസ് കുട്ടനാട്ടിൽ ഒരിക്കലും മത്സരിച്ചിട്ടില്ലെന്നും തോമസ് ചാണ്ടിയുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ താൻ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിക്കു മുമ്പാകെ തുറന്നു സമ്മതിച്ചിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പറയേണ്ടി വന്നാൽ താൻ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നായിരുന്നു തോമസ് ആരോപിച്ചത്. ജനാധിപത്യ കേരള കോൺഗ്രസിന് കുട്ടനാട് സീറ്റ് കൈവശപ്പെടുത്താൻ വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

താൻ മന്ത്രിയാകില്ലെന്ന് ആൻ്റണി രാജു പറഞ്ഞിട്ടില്ല. ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചു. മുഖ്യമന്ത്രി നല്ല മനുഷ്യനാണ്. മുഖ്യമന്ത്രിയിൽ പരിപൂർണ വിശ്വാസം. കോഴ ആരോപണം കെട്ടിചമച്ച കഥയാണ്. സമഗ്ര അന്വഷണം വേണം. തോമസ് പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News