പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി

ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടി

Update: 2024-10-25 13:17 GMT
പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി; ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം നാമനിർദേശ പത്രിക നൽകി
AddThis Website Tools
Advertising

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ എൻഡിഎയിൽ വിമത സ്ഥാനാർഥി. ബിഡിജെഎസ് ജില്ലാ കമ്മറ്റിയംഗം എസ്. സതീശ് നാമനിർദേശ പത്രിക നൽകി. ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് സതീശ് പറഞ്ഞു.

ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ വേണം പരിഗണിക്കാനെന്ന് തുടക്കം മുതൽക്കേ ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അവഗണിച്ചുകൊണ്ട് ഈഴവ സമുദായത്തിനു പുറത്തുള്ള നേതാവായ സി. കൃഷ്ണകുമാറിനെ മത്സരിക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി എ.‌കെ ഷാനിബ് നേരത്തെ വ്യക്തമാക്കിയിരുന്നു.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News