കെ- റെയിൽ വിരുദ്ധ പ്രതിഷേധം; സമര സമിതിയുടെ ജാഥ തുടരുന്നു

ഈ മാസം ഒന്നിന് കാസർകോട് നിന്ന് ആരംഭിച്ച ജാഥ 24ന് തിരുവനന്തപുരത്ത് സമാപിക്കും

Update: 2022-03-17 01:24 GMT
Advertising

കെ റെയിലിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണത്തിലാണ് ജനകീയ സമര സമിതി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങൾക്കൊപ്പം വാഹന പ്രചരണ ജാഥയും സമരസമിതി തുടരുകയാണ്. ഈ മാസം ഒന്നിന് കാസർകോട് നിന്ന് ആരംഭിച്ച ജാഥ 24ന് തിരുവനന്തപുരത്ത് സമാപിക്കും.

' കെ റെയിൽ വേണ്ട കേരളം മതി ' എന്ന മുദ്രാവാക്യയമുയർത്തിയാണ് കെ റെയിൽ- സിൽവർ ലൈന് വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമര ജാഥ നടക്കുന്നത്. കെ റെയിൽ കടന്ന് പോകുന്ന എല്ലാ ജില്ലകളിലെയും പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന ജാഥ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണങ്ങളാണ് നടത്തുന്നത്. ലഘുലേഖ - പുസ്തകവിതരണങ്ങള്‌ക്കൊപ്പം സാംസ്‌കാരിക പരുപാടികളും സമര ജാഥയുടെ ഭാഗമാണ്.

മാർച്ച് ഒന്നിന് കാസർകോട് നിന്നും ആരംഭിച്ച ജാഥക്ക് സമരസമിതി പ്രവർത്തകരായ എം പി ബാബുരാജ് , എസ് രാജീവന് , ടി . ടി ഇസ്മായില് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. ഇതിനോടകം പത്ത് ജില്ലകൾ പിന്നിട്ട ജാഥക്ക് ജനങ്ങളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

ആലപ്പുഴ , കൊല്ലം ജില്ലകളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം ഈ മാസം 24ന് തിരുവനന്തപുരത്താണ് ജാഥ സമാപിക്കുന്നത്. അന്നേ ദിവസം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും സാംസ്‌കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താനും ജനകീയ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News