പുരാവസ്തു തട്ടിപ്പ് കേസ്: ചോദ്യം ചെയ്യലിന് കെ. സുധാകരൻ നാളെ ഹാജരാകില്ല

ചൊവ്വാഴ്ച്ച ഹാജരാകാമെന്ന് അറിയിച്ച് ഇ.ഡിക്ക് കത്ത് നൽകി

Update: 2023-08-17 17:45 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകില്ലെന്ന് അറിയിച്ച്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്  കത്ത് നൽകി. പതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ അറിയിച്ചു. കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തു.

 ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എസ് സുരേന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. മോൻസൺ മാവുങ്കൽ പലപ്പോഴായി സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിരുന്നു. ഇത് സംബന്ധിച്ചുള്ള രേഖകൾ പരാതിക്കാർ ഇ ഡിക്ക് നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News