പി.വി അൻവറിന്റെ ആരോപണങ്ങൾ; എഡിജിപി അജിത് കുമാറും എസ്.പി സുജിത് ദാസും പുറത്തേക്ക്

എഡിജിപിമാരായ ബൽറാം കുമാർ ഉപാധ്യായ, എച്ച്. വെങ്കടേഷ്, എസ്.ശ്രീജിത്ത് എന്നിവരാണ് പകരം പരിഗണനയിൽ.

Update: 2024-09-02 14:21 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എം.ആർ അജിത് കുമാറിനെ മാറ്റും. എഡിജിപിമാരായ ബൽറാം കുമാർ ഉപാധ്യായ, എച്ച്. വെങ്കടേഷ്, എസ്.ശ്രീജിത്ത് എന്നിവരാണ് പകരം പരിഗണനയിൽ.

പി.വി.അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിലാണ് പത്തനംതിട്ട എസ്.പി സുജിത് ദാസിനെ സസ്പെന്റ് ചെയ്യുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ ചുമതല ഡിജിപിമാരായ കെ.പത്മകുമാറിനോ യോഗേഷ് ഗുപ്തയ്ക്കോ നൽകും.  

മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണംസുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ, സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.  

അതേസമയം ചുമതലകളില്‍ നിന്നും മാറിനില്‍ക്കുമെന്ന് അജിത് കുമാര്‍ കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു. സമ്മേളനത്തിൽ താൻ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ അജിത് കുമാർ എണ്ണിയെണ്ണിപ്പറഞ്ഞു. ഇനിയിതൊന്നും പറയാൻ കഴിഞ്ഞേക്കില്ലെന്ന മുഖവുരയോടെയായിരുന്നു എഡിജിപിയുടെ പ്രസംഗം.

തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിജിപിക്ക് താൻ തന്നെ കത്ത് നൽകിയെന്ന് അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒറ്റവരിയിലായിരുന്നു എഡിജിപിയുടെ മറുപടി. അതേസമയം മാറിനിൽക്കുമോയെന്ന ചോദ്യത്തിന് അജിത് കുമാർ മറപുടി നൽകിയില്ല. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News