കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനാകില്ല; KSEB ക്കും സർക്കാരിനും തിരിച്ചടി

തുടർ നടപടിക്ക് വൈദ്യുതി വകുപ്പ് നീക്കം തുടങ്ങി

Update: 2024-07-26 12:53 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങി കരാർ പുനഃസ്ഥാപിച്ചത് അപ്പല്ലേറ്റ് ട്രിബൂണൽ ഫോർ ഇലക്ട്രിസിറ്റി റദ്ദാക്കി. സംസ്ഥാന താൽപര്യം പരിഗണിച്ച് ഡിസംബറിൽ കരാർ പുനഃസ്ഥാപിച്ചിരുന്നു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വർഷത്തേക്ക് മൂന്ന് കമ്പനികളിൽ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാർ.

ടെൻഡർ നടപടികളിലെ സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മീഷൻ കഴിഞ്ഞവർഷം മെയിൽ കരാർ റദ്ദാക്കി. എന്നാൽ ഡിസംബറിൽ കരാർ പുനഃസ്ഥാപിക്കുകയായിരുന്നു.

പഴയ നിരക്കിൽ വൈദ്യുതി നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ കമ്പനികൾ അപ്പല്ലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഈ ഹരിജിയിലാണ് ഇപ്പോൾ വിധി വന്നത്. അതേസമയം

അപ്പല്ലേറ്റ് വിധിയിൽ തുടർ നടപടിക്ക് വൈദ്യുതി വകുപ്പ് നീക്കം തുടങ്ങി. വിഷയം നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. നിയമപദേശം കിട്ടിയശേഷം അപ്പീൽ പോയേക്കുമെന്നാണ് വിവരം. അതേസമയം അടുത്ത വേനലിനു മുമ്പ് പുതിയ കരാർ ഉണ്ടാക്കിയില്ലെങ്കിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാവും.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News