കുഫോസ് വിസി നിയമനം; ഹരജി പരിഗണിക്കുന്നത് മാറ്റി

നിയമനം റദ്ദാക്കിയതിനെതിരെ റിജി ജോണാണ് ഹരജി സമർപ്പിച്ചത്

Update: 2022-12-13 08:23 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി. ഹരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നിയമനം റദ്ദാക്കിയതിനെതിരെ റിജി ജോണാണ് ഹരജി സമർപ്പിച്ചത്. 

കുഫോസ് വി.സി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ റിജി ജോൺ സമർപ്പിച്ച ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഹരജിയിൽ ചാൻസലർക്കും യു.ജി.സിക്കും കോടതി നോട്ടീസയക്കുകയും ചെയ്തു. കേസിലെ കക്ഷികളുടെ വിശദമായ സത്യവാങ്മൂലം പരിശോധിച്ച ശേഷം കേസിലേക്ക് കടക്കാമെന്നാണ് കോടതി പറഞ്ഞത്. 

2018-ലെ യു.ജി.സി ചട്ടപ്രകാരം രൂപീകരിക്കാത്ത സെർച്ച് കമ്മിറ്റിയാണ് റിജി ജോണിനെ വൈസ് ചാൻസലർ ആയി നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന ലിസ്റ്റിൽ പെട്ടവയാണ്. അതിനാൽ ഫിഷറീസ് സർവകലാശാലക്ക് യു.ജി.സി ചട്ടം ബാധകമല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News