ജനകീയ താൽപര്യം മുൻനിർത്തിയാണ് വനനിയമ ഭേദഗതി പിൻവലിച്ചത്: മന്ത്രി എ.കെ ശശീന്ദ്രന്‍

വനനിയമഭേദഗതിയിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല

Update: 2025-01-16 07:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോട്ടയം: ജനകീയ താൽപര്യം മുൻനിർത്തിയാണ് വനനിയമ ഭേദഗതി പിൻവലിച്ചതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ . ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചില സംഘടനകൾ ജനങ്ങളുടെ മനസ്സിൽ തീ കോരിയിട്ടെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ഭേദഗതി പിൻവലിച്ചത് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സ്വാഗതം ചെയ്തു. നിയമ ഭേദഗതിക്കെതിരായ യുഡിഎഫിന്‍റെ മലയോര സമര പ്രചരണ യാത്രക്ക് മാറ്റമില്ല.

വനനിയമഭേദഗതിയിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല . സർക്കാർ വിരുദ്ധ ശക്തികൾക്ക് അടിക്കാൻ വടി കൊടുക്കുകയല്ല ഒരു ജനകീയ ഭരണകൂടും ചെയ്യേണ്ടത്. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ബിൻ പിൻവലിക്കൽ തീരുമാനമെന്നും വനം മന്ത്രി വ്യക്തമാക്കി. യുഡിഎഫ് ഭരണകാലത്താണ് വനം ഭേദഗതി നിയമത്തിന് ആദ്യം ശ്രമം നടന്നതെന്നും മന്ത്രിയുടെ പ്രതിരോധം.

വയനാട്ടിലെ കടുവ ദൗത്യത്തിൽ വനം വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല.മലപ്പുറത്ത് കാട്ടാന ആക്രമണം നടന്നത് വനത്തിനുള്ളിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി . ബിൽ പിൻവലിച്ചതിനെ സഭാ നേതൃത്വം സ്വാഗതം ചെയ്തു. എന്നാൽ വനപാലകാരെ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമെന്നും വിമർശനം. ബിൽ പിൻവലിച്ചെങ്കിലും യുഡിഎഫിന്‍റെ മലയോര സമര പ്രചരണ യാത്രയിൽ മാറ്റമില്ല. വന്യജീവി ആക്രമണം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ഈ മാസം 27 നാണ് യാത്ര തുടങ്ങുക.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News