റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളി യുവാക്കൾ ചേർന്നതിൽ എൻഐഎ അന്വേഷണം; കൊടകര സ്വദേശിയുടെ മൊഴി രേഖപ്പെടുത്തി
കഴിഞ്ഞ ആഴ്ചയാണ് എൻഐഎ സതീഷിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്
തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളി യുവാക്കൾ ചേർന്നതിൽ അന്വേഷണം ആരംഭിച്ച് എൻഐഎ . കൂലിപ്പട്ടാളത്തിൽ നിന്നും മോചിതനായ കൊടകര സ്വദേശി സന്തോഷിന്‍റെ മൊഴി എൻഐഎ രേഖപ്പെടുത്തി. റഷ്യയിലേക്ക് കൊണ്ടുപോയത് ഇലക്ട്രീഷ്യൻ ജോലിക്കാണെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നും ഇവരുടെ ലക്ഷം പണം മാത്രമാണെന്നും സന്തോഷ് മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് എൻഐഎ സതീഷിന്‍റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്. ആരു വഴിയാണ് റഷ്യയിലേക്ക് പോയതൊന്നും എന്തൊക്കെ രേഖകൾ കൈമാറി , എത്ര രൂപ നൽകി , റഷ്യയിൽ ഉണ്ടായ കാര്യങ്ങൾ തുടങ്ങിയവയാണ് എൻഐഎ ചോദിച്ചറിഞ്ഞത്. തൃശൂർ സ്വദേശികളായ സിബിയും സുമേഷ് ആന്‍റണിയും എറണാകുളം സ്വദേശി സന്ദീപും ചേർന്ന് കബളിപ്പിച്ചാണ് റഷ്യൻ കൂലിപ്പാട്ടാളത്തിൽ ചേർത്തതെന്ന് സതീഷ് പറഞ്ഞു. പണം മാത്രമായിരുന്നു ഇവിടെ ലക്ഷ്യം എന്നും സതീഷ് കൂട്ടിച്ചേർത്തു.
സതീഷിന്‍റെ പരാതിയിൽ കൊടകര പൊലീസ് കേസെടുത്തിട്ടുണ്ട്. ചാലക്കുടി സ്വദേശിയായ സുമേഷ് ആന്‍റണിയെയാണ് നിലവിൽ പ്രതി ചേർത്തിട്ടുള്ളത്. ഇമിഗ്രേഷൻ നിമയമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സബിയേയും സന്ദീപിനെയും കൂടി പ്രതി ചേർക്കാനാണ് പൊലീസ് തീരുമാനം.