കലൂർ സ്റ്റേഡിയം ഗ്യാലറിയിൽനിന്ന് വീണു; ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്ക്

സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെയാണ് അപകടം.

Update: 2024-12-29 15:11 GMT
Advertising

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്ക്. നൃത്ത പരിപാടിക്കായി എത്തിയ എംഎൽഎ ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. മുഖമടിച്ച് താഴേക്ക് വീണ എംഎൽഎയുടെ തലക്ക് ഗുരതര പരിക്കേറ്റിട്ടുണ്ട്.

20 അടിയോളം ഉയരത്തിൽനിന്നാണ് എംഎൽഎ വീണത്. വിഐപി പവലിയനിൽനിന്നാണ് വീണത്. സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച എംഎൽഎയെ ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഗ്യാലറിയിലുണ്ടായിരുന്നു. കോൺക്രീറ്റിൽ തലയിടിച്ചതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News