അരിക്കൊമ്പൻ കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും കേരളം സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു.

Update: 2023-04-15 06:52 GMT
Editor : rishad | By : Web Desk

അരിക്കൊമ്പൻ

Advertising

ന്യൂഡല്‍ഹി: അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയിൽ. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ്. അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും കേരളം സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു. 

കേസിന്റെ രേഖകൾ സുപ്രീംകോടതിയിലെ സ്റ്റാൻഡിങ് കോൺസ‍ലിനു കേരളം കൈമാറി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ ധരിപ്പിക്കു‍മെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന നിലപാട് കേരളം സുപ്രീംകോടതിയിലും ആവർത്തിക്കും.

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പൻ നടത്തിയ അക്രമങ്ങളെ സംബന്ധിച്ചും അപ്പീലിൽ സംസ്ഥാന സർക്കാർ വിശദീകരിച്ചിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പൻ കൊലപ്പെടുത്തിയത്. 2017-ൽ മാത്രം 52 വീടുകളും കടകളും തകർത്തു.

More To Watch

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News