കളമശ്ശേരി കോളജില്‍ കഞ്ചാവ് വില്‍പ്പന സ്ഥിരം പരിപാടി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഗൂഗിൾ പേ വഴി 16,000 രൂപ അയച്ചതിനുള്ള തെളിവ് ലഭിച്ചെന്ന് പൊലീസ്
കൊച്ചി: കളമശ്ശേരി പോളി ടെക്നിക് കോളജിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി അനുരാജിന് പൂർവവിദ്യാർഥികൾ കഞ്ചാവ് കടമായും എത്തിച്ചു നൽകി. കോളേജിൽ കഞ്ചാവ് കച്ചവടം തുടങ്ങിയിട്ട് ആറ് മാസമായി. മൊത്തക്കച്ചവടത്തിൽ കഞ്ചാവിനായി അനുരാജ് ഗൂഗിൾ പേ വഴി പതിനാറായിരം രൂപ നൽകിയെന്നും പൊലീസ് കണ്ടെത്തി.
അതേസമയം, കേസിൽ ലഹരിഎത്തിച്ചു നൽകിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോളേജിൻ്റെ ആഭ്യന്തര അന്വേഷണവും ഉടൻ ആരംഭിക്കും. വിദ്യാർഥികളിൽ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും. മൂന്നു വിദ്യാർഥികളെ സസ്പെൻ്റ് ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പൊലീസ് നടത്തിയ റെയ്ഡില്‍ നിിന്ന് കണ്ടെത്തിയത്.ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പൊലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.