അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

തിങ്കളാഴ്ച പുലർച്ചെ തമിഴ്‌നാട് വനംവകുപ്പാണ് ആനയെ മയക്കുവെടി വെച്ചത്

Update: 2023-06-05 02:39 GMT
Editor : Lissy P | By : Web Desk
Advertising

കമ്പം: തമിഴ്‌നാട്ടിൽ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കു വെടി വച്ചു. തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വെച്ച് തിങ്കളാഴ്ച പുലർച്ചെ തമിഴ്‌നാട് വനം വകുപ്പാണ് ആനയെ മയക്ക് വെടി വെച്ചത്. മൂന്ന് കുംകിയാനകൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ അരിക്കൊമ്പന് ചക്കയും അരിയും ശര്‍ക്കരയുമെല്ലാം തമിഴ്നാട് വനം വകുപ്പ് കാട്ടിനുള്ളില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന ജനവാസമേഖലയില്‍ ഇറങ്ങിയത്.

ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചുവരികയാണ്. ഇനി ആനയെ പിടികൂടി പുറത്ത് വിടാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മേഘമലയിലെ വെള്ളിമലയിലേക്കാവും ആനയെ തുറന്നുവിടുകയെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ കുറഞ്ഞ് ദിവസമായി ഷൺമുഖ നദീതീരത്തെ വനമേഖലയിലായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചയോടെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്. അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങുന്നത് കുറച്ച് ദിവസമാണ് തമിഴ്‌നാട് സർക്കാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം പുതുപ്പെട്ടി,കെകെ പെട്ടി ഗൂഡല്ലൂർ തുടങ്ങിയ മുൻസിപ്പാലിറ്റിയിൽ നേരത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കമ്പത്ത് അരിക്കൊമ്പന്‍ വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചത്. ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അരിക്കൊമ്പന്‍ ജനവാസമേഖലയില്‍ ഇറങ്ങിയാലുടന്‍ മയക്കുവെടി വെക്കാന്‍ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് അരിക്കൊമ്പനെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News