അരിക്കൊമ്പനെ മയക്കുവെടി വെക്കും; ഉത്തരവിട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ

ആറ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു

Update: 2023-02-21 13:16 GMT
Advertising

ഇടുക്കി: ഇടുക്കിയിൽ ഭീതി വിതച്ച അരിക്കൊമ്പനെ മയക്കു വെടി വച്ചു പിടികൂടാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഉത്തരവിട്ടത്. 30 വയസ് പ്രായം വരുന്ന അരിക്കൊമ്പൻ ദിവസങ്ങളായി വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് വരുത്തുന്നത്. ചിഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയും വിദഗ്ദ വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ റിപ്പോർട്ടിലാണ് അനുമതി ലഭിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ച് പിടികൂടി മാറ്റാനും ചക്കകൊമ്പൻ, മൊട്ടവാലൻ തുടങ്ങിയ ആനകളെ റേഡിയോ കോളർ വെച്ച് നിരിക്ഷിക്കാനുമുള്ള പ്രാഥമിക നടപടികള്‍ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ആറ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ മുന്നൊറ്റൊന്ന് കോളനിയും സിമന്‍റ് പാലവുമാണ് മയക്കുവെടി വെക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങള്‍.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News