അങ്കോല മണ്ണിടിച്ചിൽ; അർജുന്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെ

പുഴയിലെ മൺകൂനയോട് ചേർന്നുള്ള നാലാമത്തെ സ്പോട്ട് ലോറിയെന്നാണ് സൂചന

Update: 2024-07-27 05:54 GMT
Advertising

ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ ലോറി കരയിൽ നിന്ന് 132 മീറ്റർ അകലെയെന്ന് കണ്ടെത്തി. ഐ ബോർഡ് ഡ്രോണിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. പുഴയിലെ മൺകൂനയോട് ചേർന്നുള്ള നാലാമത്തെ സ്പോട്ടിൽ ലോറിയെന്നാണ് സൂചന. കാബിൻ തകർന്നിരിക്കാനാണ് സാധ്യത, എന്നാൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഐ ബോർഡ് പരിശോധനയുടെ റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി. 

നാല് സിഗ്നലുകളാണ് പുഴയിൽ നിന്ന് ലഭിച്ചത്. ഇതിൽ ഏറ്റവും ഒടുവിൽ ലഭിച്ച സിഗ്നലാണ് ട്രക്കാവാനുള്ള സാധ്യത. ഈ സിഗ്നൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള പരിശോധനയായിരിക്കും ഇനി  നടക്കുക. ഇന്നലെ ഒരു ​ദൃക്സാക്ഷി ലോറി ഒഴുകി പോകുന്നത് കണ്ടതായി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സി​ഗ്നൽ ലഭിച്ചത്. പുഴയിലെ അടിയൊഴുക്ക് കാരണം മുങ്ങൽ വിദഗ്ധർക്ക് പരിശോധിക്കുന്നതിൽ പ്രയാസമുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News