കോഴിക്കോട് മെഡി.കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസ്; പ്രതികളായ 7 ഡിവൈഎഫ്ഐ പ്രവർത്തകരെ വെറുതെ വിട്ടു
സെക്യൂരിറ്റി ജീവനക്കാരെ കൂടാതെ രോഗിയുടെ കൂട്ടിരിപ്പുകാരനെയും മാധ്യമം ദിനപത്രം റിപ്പോർട്ടറെയും മർദിച്ചുവെന്നാണ് കേസ്


കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു.തെളിവുകളുടെ അഭാവത്തിൽ കോഴിക്കോട് പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ഏഴ് പ്രതികളെ വിട്ടയച്ചത്.
2022 ആഗസ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരെ കൂടാതെ രോഗിയുടെ കൂട്ടിരിപ്പുകാരനെയും മാധ്യമം ദിനപത്രം റിപ്പോർട്ടറെയും മർദിച്ചുവെന്നാണ് കേസ്. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കരുതെന്ന് പ്രതി ഭാഗം ആവശ്യപ്പെട്ടു.
കേസിൻ്റെ വിചാരണ വേളയിൽ മർദനമേറ്റ സെക്യൂരിറ്റി ജീവനക്കാർ മൊഴി മാറ്റുകയും ചെയ്തു. ഇതാണ് കേസിൽ തിരിച്ചടിയായതെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.സന്ദർശക പാസില്ലാതെ മെഡിക്കൽ കോളജിൽ കയറാൻ ശ്രമിച്ച ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ കെ.അരുണിനെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. തുടർന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകർ സംഘടിച്ചെത്തി മർദിക്കുകയായിരുന്നു.
മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കരുതെന്ന് പ്രതി ഭാഗം ആവശ്യപ്പെട്ടു....കേസിൻ്റെ വിചാരണ വേളയിൽ മർദനമേറ്റ സെക്യൂരിറ്റി ജീവനക്കാർ മൊഴി മാറ്റുകയും ചെയ്തു....ഇതാണ് കേസിൽ തിരിച്ചടിയായതെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്...2022 ഓഗസ്റ് 31 നാണു കേസിനാസ്പദമായ സംഭവമുണ്ടായത്...സന്ദർശക പാസില്ലാതെ മെഡിക്കൽ കോളജിൽ കയറാൻ ശ്രമിച്ച ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ കെ അരുണിനെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു...തുടർന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകര് സംഘടിച്ചെത്തി മർദിക്കുകയായിരുന്നു.....
ഹോൾഡ്
മർദനത്തിൽ രോഗിയുടെ കൂട്ടിരിപ്പുകാരനും മാധ്യമം ദിനപത്രം ലേഖകനും പരിക്കേറ്റിരുന്നു....