ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും തുടങ്ങും; തുടർ പ്രതിഷേധങ്ങൾക്ക് വേദിയാകും
ലൈഫ് കോഴ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും
Update: 2023-02-27 01:04 GMT
തിരുവനന്തപുരം: ഇടവേളക്കുശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും തുടങ്ങും. നികുതി നിർദേശങ്ങൾക്കെതിരായ പ്രതിപക്ഷത്തിന്‍റെ തുടർ പ്രതിഷേധങ്ങൾക്ക് സഭ വേദിയാകും. സമരങ്ങളെ സർക്കാർ അടിച്ചമർത്തുന്നു എന്നും മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബന്ദിയാക്കുന്നുവെന്നും ആരോപിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം.
ലൈഫ് കോഴ വിവാദത്തിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും. സഭയ്ക്ക് പുറത്തും ഇതേ വിഷയങ്ങൾ ഉയർത്തി പ്രതിഷേധം ശക്തമാക്കാൻ ആണ് യു.ഡി.എഫ് തീരുമാനം. ധന വിനിയോഗ ബില്ല് ഇന്ന് സഭയിൽ ചർച്ചയ്ക്ക് വരും.