മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്

പി.സി ജോർജിനെ സ്വീകരിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകരാണ് മാധ്യമപ്രവർത്തകരെ ആക്രമിച്ചത്

Update: 2022-05-28 06:42 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം; പൂജപ്പുര സെൻട്രൽ ജയിലിനു മുൻപിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ബി.ജെ.പി പൂജപ്പുര ഏരിയയുടെ ചുമതലയുള്ള കൃഷ്ണകുമാർ. ബി.ജെ.പി പ്രവർത്തകൻ പ്രണവ് എന്നിവർക്കെതിരെയാണ് കേസ്. മനപ്പൂർവം ആക്രമിക്കൽ, അന്യയമായി തടഞ്ഞു വെയ്ക്കൽ, അസഭ്യം വിളിക്കൽ എന്നീ കുറ്റം ചുമത്തിയാണ് കേസെടുത്തത്.

മതവിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി.സി ജോർജിനെ സ്വീകരിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകരാണ് മാധ്യമപ്രവർത്തകരെ ആക്രമിച്ചത്.

അതേസമയം, മാധ്യമപ്രവർത്തകരെ ബി.ജെ.പി ആക്രമിക്കുന്ന സംഭവം ഇതാദ്യമല്ലെന്നും മുമ്പും ഇതുപോലെയുണ്ടായിട്ടുണ്ടെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. മാധ്യമ പ്രവർത്തകരെ അക്രമിച്ചാൽ സ്വാഭാവികമായും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News