കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; യുവനടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ

തൃശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്

Update: 2023-05-16 07:49 GMT
Editor : Lissy P | By : Web Desk
കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം; യുവനടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ
AddThis Website Tools
Advertising

കൊച്ചി:കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം നടത്തിയ യുവ നടനും വിഷ്വൽ എഡിറ്ററും അറസ്റ്റിൽ. യുവനടനായ തൃശൂർ സ്വദേശി സനൂപ്, വിഷ്വൽ എഡിറ്ററായ പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് അറസ്റ്റിലായത്.  ഇന്നലെ രാത്രിയാണ് സംഭവം. വാഹനപരിശോധനക്കിടെ ഇവർ സഞ്ചരിച്ച നാല് ബൈക്കുകൾ നോർത്ത് പൊലീസ് തടഞ്ഞിരുന്നു. പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവര്‍ ഉത്തരം നൽകിയില്ല. വാഹനത്തിന്റെ രേഖകളും ഇല്ലായിരുന്നു.ഇവർ പിന്നീട് നോർത്ത് സി.ഐയടക്കമുള്ളവർക്കെതിരെ തട്ടിക്കയറി. തുടർന്ന് ആക്രമണം നടത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്ന് മൂന്ന് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു.

 ബാക്കി രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടുപേരായിരുന്നു മൊത്തം ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും വിവരമുണ്ട്. സനൂപ് രണ്ടുമൂന്ന് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  ദുൽഖർ സൽമാൻ നായകനായ 'കിങ് ഓഫ് കൊത്ത' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഫോർട്ട് കൊച്ചിയിലെത്തിയതാണ് ഇവരെന്നും പൊലീസ് മീഡിയവണിനോട് പറഞ്ഞു.

അതിനായി എത്തിയവരാണ് ഇവർ. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ സഞ്ചരിച്ച ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.'പൊലീസ് എത്തിയത് ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന്, പിന്നാലെ ആക്രമണം'

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News