അട്ടപ്പാടി മധു വധക്കേസ്; റിമാൻഡിലുള്ള 11 പ്രതികൾക്കും ജാമ്യം
ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് എസ്.സി. എസ്.ടി കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്
Update: 2022-10-20 12:21 GMT
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ റിമാൻഡിലുള്ള പതിനൊന്ന് പ്രതികൾക്കും ജാമ്യം. സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് എസ്.സി. എസ്.ടി കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. മധുവിന്റെ അമ്മയും സഹോദരിയും ഉൾപ്പടെയുള്ള ബന്ധുക്കളെയും സാക്ഷികളെയും കാണാൻ പാടില്ലെന്ന് കോടതി ജാമ്യഉത്തരവിൽ നിർദ്ദേശിച്ചു.
നേരത്തെ സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. അതേസമയം, നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിളിപ്പിച്ച് മൊഴിയെടുത്തതോടെ കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി. ഇതില്‍ കൂറുമാറിയ സാക്ഷികളില്‍ ഒരാളായ കക്കി പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്. നേരത്തെ മൊഴി മാറ്റിപ്പറഞ്ഞത് പ്രതികളെ പേടിച്ചാണെന്ന് കക്കി മൊഴി നൽകി.