കൊല്ലത്ത് ദുരിതാശ്വാസ നിധിയുടെ പേരിൽ പണം തട്ടിയെടുക്കാൻ ശ്രമം

  • കുണ്ടറയിലെ ആശ്രയ ഫാർമസിയിലാണ് പണം തട്ടിയെടുക്കാൻ ശ്രമം നടന്നത്.

Update: 2024-08-05 05:58 GMT
Advertising

കൊല്ലം: ദുരിതാശ്വാസ നിധിയുടെ പേരിൽ പണം തട്ടിയെടുക്കാൻ ശ്രമം. കുണ്ടറയിൽ ഫാർമസിയിൽ എത്തിയയാളാണ് തട്ടിപ്പിന് ശ്രമിച്ചത്. ജീവനക്കാരിക്ക് സംശയം തോന്നി ഉടമയെ വിളിച്ചതോടെ പണം വാങ്ങാനെത്തിയയാൾ ഓടി രക്ഷപ്പെട്ടു.

കുണ്ടറയിലെ ആശ്രയ ഫാർമസിയിലാണ് പണം തട്ടിയെടുക്കാൻ ശ്രമം നടന്നത്. വയനാട് ദുരന്തത്തെക്കുറിച്ചും ദുരിതാശ്വാസ നിധിയെക്കുറിച്ചും ഏറെനേരം ജീവനക്കാരിയോട് ഇയാൾ സംസാരിച്ചു. തുടർന്ന് ഫാർമസി ഉടമയെ ഫോൺ ചെയ്യുന്നു എന്ന വ്യാജേനെ മൊബൈലിൽ സംസാരിച്ചു. പണം എണ്ണിയെടുത്ത ജീവനക്കാരിക്ക് സംശയം തോന്നി ഉടമയെ വിളിക്കാൻ ഫോൺ എടുത്തതോടെ തട്ടിപ്പുകാരൻ കടന്നുകളഞ്ഞു.

മാസ്ക് ധരിച്ച് മുഖം കാമറയിൽ പതിയാതിരിക്കാൻ തട്ടിപ്പ് നടത്താനെത്തിയയാൾ ശ്രമിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങി. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News