പാലക്കാട് വടക്കഞ്ചേരിയിൽ ലഹരി ഇടപാട് തടയാൻ ശ്രമിച്ച പൊലീസുകാരനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം

എഎസ്ഐ ഉവൈസിന് നേരെയാണ് വധശ്രമം

Update: 2025-03-25 09:16 GMT
Editor : Lissy P | By : Web Desk
പാലക്കാട് വടക്കഞ്ചേരിയിൽ ലഹരി ഇടപാട് തടയാൻ ശ്രമിച്ച പൊലീസുകാരനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം
AddThis Website Tools
Advertising

പാലക്കാട്: വടക്കഞ്ചേരിയിൽ ലഹരി ഇടപാട് തടയാൻ ശ്രമിച്ച പൊലീസുകാരന് നേരെ വധശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ  ഉവൈസിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് പിന്നിൽ കല്ലിങ്കൽ പാടം സ്വദേശിയായ ലഹരി ഇടപാടുകാരനാണെന്നാണ് സംശയം.

രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എഎസ്ഐ ഉവൈസിന്‍റെ നേതൃത്വത്തിലുള്ള സംഘം ലഹരി ഇടപാടുകാരെ പിന്തുടര്‍ന്നത്. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ പൊലീസ് ജീപ്പ് നിര്‍ത്തി. കാറിലുണ്ടായിരുന്നവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ട സമയത്ത് കാര്‍ പെട്ടന്ന് മുന്നോട്ടെടുത്ത് പൊലീസുകാരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചെന്നാണ ്പറയുന്നത്. ഉവൈസ് റോഡിലേക്ക് തെറിച്ചുവീഴുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ടുപൊലീസുകാര്‍ ചാടി മാറിയതിനാല്‍ പരിക്കേറ്റില്ല.

പ്രതികളെ തിരിച്ചറിഞ്ഞതായാണ് പൊലീസ് പറയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News