എടപ്പാളിൽ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ് ആണ് മരിച്ചത്.
Update: 2024-10-30 13:25 GMT
മലപ്പുറം: നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ് (43) ആണ് മരിച്ചത്. മലപ്പുറം എടപ്പാളിൽ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് നിസ്സാര പരിക്കേറ്റു.
നായ കുറുകെ ചാടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഓട്ടോ മറിയുകയായിരുന്നു. പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.