കോട്ടയത്ത് കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി

വാകത്താനം സ്വദേശിയായ അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2023-07-27 08:57 GMT
Editor : Lissy P | By : Web Desk
auto driver ,Kottayam, auto driver who went missing in Kottayam was found in quarry.latest malayalam news,കോട്ടയം,ഓട്ടോഡ്രൈവറെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
AddThis Website Tools
Advertising

കോട്ടയം: തോട്ടയ്ക്കാട് കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി. വാകത്താനം സ്വദേശിയായ അജേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാവിലെ വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് കൂടി കണ്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് പൊലീസ് നിർദേശം അനുസരിച്ച് പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News