'ആവേശം' സ്റ്റൈലിൽ കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ; ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ

കാറിൽ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു

Update: 2024-05-29 04:04 GMT
Advertising

ആലപ്പുഴ: ആവേശം സിനിമയിലെ അംബാൻ സ്റ്റൈലിൽ സ്വിമ്മിങ് പൂൾ നിർമിച്ച് കുരുക്കിലായി യൂട്യൂബർ സഞ്ജു ടെക്കി. സഫാരി കാറിനുള്ളിലാണ് സ്വിമ്മിങ് പൂൾ സജ്ജീകരിച്ചത്. വെള്ളം നിറച്ച വാഹനം പൊതു നിരത്തിൽ ഓടിച്ചതോടെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നടപടിയെടുത്തത്.

വാഹനം പിടിച്ചെടുത്തു. കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ സഞ്ചരിച്ചു കൊണ്ട് വെള്ളത്തിൽ കുളിക്കുകയും കാറിൽ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

എയർബാഗ് ഓപ്പൺ ആയി ഡോര്‍ തുറന്ന് വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിട്ടത്. അത്യന്തം അപകടമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ രമണൻ പറഞ്ഞു. വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News