ബാറുകള്‍ തുറക്കും; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല
മരണം, വിവാഹം എന്നിവയ്ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
Update: 2021-06-15 13:10 GMT
ലോക്ക്ഡൗണ്‍ ലഘൂകരണത്തിന്റെ ഭാഗമായി ജൂണ്‍ 17 മുതല്‍ ബാറുകളും ബീവറേജുകളും തുറക്കുമെന്ന് മുഖ്യമന്ത്രി. രാവിലെ 9 മുതല്‍ വൈകീട്ട് ഏഴ് വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ടോക്കണ്‍ സിസ്റ്റത്തിലൂടെയണ് മദ്യം വിതരണം ചെയ്യുക.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. പാര്‍സര്‍ സംവിധാനം അനുവദിക്കും. മരണം, വിവാഹം എന്നിവയ്ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വ്യാഴാഴ്ച മുതല്‍ പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.