കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി. അശോക് ഐ.എ.എസിനെ മാറ്റി; പകരം ചുമതല ബിജു പ്രഭാകറിന്
വായ്പാ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി- കെ.എസ്.ആർ.ടി.സി പോര് നടക്കുന്നതിനിടയൊണ് ചുമതല മാറ്റം
തിരുവനന്തപുരം: കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി.അശോക് ഐ.എ.എസിനെ മാറ്റി. പകരം ചുമതല കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി.
വായ്പാ തിരിച്ചടവിനെ ചൊല്ലി കെ.ടി.ഡി.എഫ്.സി- കെ.എസ്.ആർ.ടി.സി പോര് നടക്കുന്നതിനിടയൊണ് ചുമതല മാറ്റം.
കെ.ടി.ഡി.എഫ്.സി നഷ്ടത്തിൽ ആകാനുള്ള കാരണം കെ.എസ്.ആർ.ടി.സി ആണെന്ന തരത്തിൽ ബി.അശോക് ഐ.എ.എസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിനെ എതിർത്ത് അന്നത്തെ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ രംഗത്തുവന്നിരുന്നു. 2015 ൽ കെ.ടി.ഡി.എഫ്.സിയിൽ നിന്ന് കെ.എസ്.ആർ.ടി.സി കടം എടുത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടക്കണമെന്നും കെ.ടി.ഡി.എഫ്.സി അറിയിച്ചിരുന്നു.
ഈ തുക അടക്കാത്തപക്ഷം കെ.എസ്.ആർ.ടി.സിക്ക് ജപ്തി നോട്ടീസ് അടക്കം അയച്ചിരുന്നു. 16.5 ശതമാനം പലിശക്കാണ് കെ.എസ്.ആർ.ടി.സിക്ക് വായ്പ അനുവദിച്ചത്.