നിപ വൈറസിന്‍റെ ഉറവിടം വവ്വാലില്‍ നിന്നെന്ന് അനുമാനം; വീണാ ജോര്‍ജ്
രണ്ടിനം വവ്വാലുകളില്‍ നിന്ന് ആന്‍റിബോഡി കണ്ടെത്തി
Update: 2021-09-29 09:18 GMT
കോഴിക്കോട് സ്ഥിരീകരിച്ച നിപ വൈറസിന്‍റെ ഉറവിടം വവ്വാല്‍ ആണെന്ന് അനുമാനിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ടിനം വവ്വാലുകളില്‍ നിന്ന് ആന്‍റിബോഡി കണ്ടെത്തിയിട്ടുണ്ട്. നിപയ്ക്കെതിരായ പ്രതിരോധം വിജയകരമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
"നിപ സ്ഥിരീകരിച്ച പ്രദേശത്തുനിന്നും വൈറസിന്‍റെ ഉറവിടം കണ്ടെത്തുന്നതിനു വേണ്ടി എന്‍ഐവി പുനെ ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് ആന്‍റിബോഡി (ഐജിജി) കണ്ടെത്തിയത്. അതൊരു വലിയ സൂചനയാണ്. ഇതു സംബന്ധിച്ച ബാക്കി പഠനങ്ങള്‍ ഐസിഎംആര്‍ നടത്തിവരികയാണ്."- ആരോഗ്യമന്ത്രി പറഞ്ഞു.
സെപ്തംബര്‍ അഞ്ചിനാണ് കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത്. എന്നാല്‍ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു.